ആയിരത്തോളം നഴ്സിങ് വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം തടഞ്ഞു

ആയിരത്തോളം നഴ്സിങ് വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം തടഞ്ഞു
ആയിരത്തോളം നഴ്സിങ് വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം തടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎസ്സി നഴ്‌സിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം തടഞ്ഞ് വച്ചതോടെ പരീക്ഷയെഴുതിയ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്തുള്ള 156 നഴ്‌സിങ് കോളേജുകളില്‍ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം കിട്ടും മുന്‍പ് കോഴ്‌സ് തുടങ്ങിയതാണ് ഫലം തടഞ്ഞ് വെക്കാനുള്ള കാരണം. കഴിഞ്ഞ വര്‍ഷം തുടങ്ങിയ അഞ്ചിടത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളും സര്‍ക്കാര്‍ നിയന്ത്രിത സി-മെറ്റ് കോളേജുകളും ഉള്‍പെടെ 17 നഴ്‌സിങ് കോളേജുകളിലേയും സീറ്റ് കൂട്ടി നല്‍കിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റര്‍ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.

പുതിയ നഴ്‌സിങ് കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാരും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലും അംഗീകാരം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അനുമതി കിട്ടും മുന്‍പ് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നല്‍കി. ഇതാണ് പരീക്ഷാഫലം തടയലിലോട്ട് നയിച്ചത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി നഴ്‌സിങ് പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഭാവിപഠനത്തെ കുറിച്ചുള്ള ചോദ്യചിഹ്നത്തിന് മുന്നില്‍ നില്‍ക്കുന്നത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സംസ്ഥാന-ദേശീയ നഴ്‌സിങ് കൗണ്‍സിലുകള്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍.

Top