CMDRF

‘ദേവര’യുടെ ആദ്യ ഷോ പ്രദര്‍ശിപ്പിക്കാന്‍ വൈകി; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

തീയറ്ററിന്റെ മുന്നിലെ പോസ്റ്ററുകളും തീയറ്ററിന്റെ വാതിലും മറ്റും ഫാന്‍സ് തകര്‍ത്തിരുന്നു.

‘ദേവര’യുടെ ആദ്യ ഷോ പ്രദര്‍ശിപ്പിക്കാന്‍ വൈകി; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍
‘ദേവര’യുടെ ആദ്യ ഷോ പ്രദര്‍ശിപ്പിക്കാന്‍ വൈകി; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദേവര പാര്‍ട്ട് 1. തന്റെ ദേശത്തെയും ദേശക്കാരെയും കാക്കാനുള്ള പോരാളിയായി ആയുധമെടുത്തിറങ്ങുകയാണ് നായകനായ ദേവര. കടലിന്റെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ടു പോകുന്നതെങ്കിലും മലമുകളിലെ ഗ്രാമങ്ങളുടെ ആചാരങ്ങളും സംസ്‌കാരങ്ങളും ചേര്‍ത്തൊരുക്കിയ ഒരു വിഷ്വല്‍ ട്രീറ്റാണ് സംവിധായകന്‍ കൊരട്ടല ശിവ ദേവര പാര്‍ട്ട് വണ്ണിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോ പ്രദര്‍ശിപ്പിക്കാന്‍ വൈകിയെന്നാരോപിച്ച് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ തെലങ്കാനയിലെ കോതഗുണ്ടയിലെ പലോഞ്ചയിലെ വെങ്കിടേശ്വര തിയേറ്റര്‍ തകര്‍ത്തിരിക്കുകയാണ്. പുലര്‍ച്ചെ നാലുമണിക്ക് തന്നെ ആരാധകര്‍ തിയേറ്ററിലെത്തിയെങ്കിലും 5.30ന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രം 7.30ന് പോലും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തതോടെയാണ് തീയറ്റര്‍ തകര്‍ത്തത്.

Also Read: സ്പിരിറ്റിൽ പ്രഭാസിന് ഒപ്പം കരീന കപൂറും സെയ്ഫ് അലിഖാനുമെന്ന് റിപ്പോർട്ടുകൾ

തുടര്‍ന്ന് തീയറ്റര്‍ പരിസരത്ത് വലിയ സംഘര്‍ഷ സമാനമായ സാഹചര്യമാണ് ഉടലെടുത്തത്. 250 രൂപ ടിക്കറ്റ് 500 രൂപയ്ക്ക് വാങ്ങിയാണ് എത്തിയതെന്നും, എന്നിട്ടും ഷോ നടത്തിയില്ലെന്നും ഫാന്‍സ് ആരോപിച്ചു. തീയറ്ററിന്റെ മുന്നിലെ പോസ്റ്ററുകളും തീയറ്ററിന്റെ വാതിലും മറ്റും ഫാന്‍സ് തകര്‍ത്തിരുന്നു. പൊലീസ് സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം തെലുങ്ക് സംസ്ഥാനങ്ങളിലെ പലയിടത്തും ദേവര റിലീസ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഖമ്മത്ത് ഒരു തിയേറ്റര്‍ മാനേജ്മെന്റ് പ്രേക്ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച് തിയേറ്ററിനെതിരെ നടപടി വേണമെന്ന് ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സ് ആവശ്യപ്പെട്ടു. 1200 രൂപയ്ക്കാണ് തീയറ്ററുകര്‍ അതിരാവിലെയുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റ് വിറ്റതെന്നും ഒറ്റ ടിക്കറ്റ് രണ്ടോ മൂന്നോ പേര്‍ക്ക് വിറ്റെന്നും ആരോപണമുണ്ട്. ടിക്കറ്റില്ലാത്തവര്‍ തിയേറ്ററിനുള്ളില്‍ കയറിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ തീയറ്റര്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ആരാധകര്‍ ആരോപിച്ചു. തിയേറ്ററില്‍ തിരക്ക് കൂടിയതോടെ പലരും സിനിമ കാണാന്‍ നില്‍ക്കേണ്ടി വന്നുവെന്നും വിവരമുണ്ട്.

Top