CMDRF

ശ്രദ്ധ നേടി ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം ‘സൂപ്പര്‍ സിന്ദഗി’യിലെ ആദ്യ ഗാനം

ശ്രദ്ധ നേടി ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം ‘സൂപ്പര്‍ സിന്ദഗി’യിലെ ആദ്യ ഗാനം
ശ്രദ്ധ നേടി ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം ‘സൂപ്പര്‍ സിന്ദഗി’യിലെ ആദ്യ ഗാനം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ സിന്ദഗി’യിലെ ആദ്യ ഗാനം ‘വെണ്‍മേഘങ്ങള്‍ പോലെ’ പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. യു ട്യൂബില്‍ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. 666 പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

കണ്ണൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ‘സൂപ്പര്‍ സിന്ദഗി’യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആര്‍ ഉം ചേര്‍ന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങള്‍. ധ്യാന്‍ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാര്‍വതി നായര്‍, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റര്‍ മഹേന്ദ്രന്‍, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

Top