CMDRF

പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്; പുഷ്പ: ദ റൂളിലെ ആദ്യഗാനം പുറത്തുവിട്ടു

പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്; പുഷ്പ: ദ റൂളിലെ ആദ്യഗാനം പുറത്തുവിട്ടു
പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്; പുഷ്പ: ദ റൂളിലെ ആദ്യഗാനം പുറത്തുവിട്ടു

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ‘പുഷ്പ: ദ റൂള്‍’. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. ടി സീരീസിന്റെ യൂട്യൂബ് ചാനലുകളിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. നാല് മിനിറ്റ് ദൈര്‍ഘ്യമുളള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ കാത്തിരുപ്പിലുമാണ്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതില്‍ ഉള്‍പ്പെടും എന്നാണ് സൂചനകള്‍.

Top