വാപ്പച്ചിയുടെ ആ ചിത്രമാണ് ‘ലക്കി ഭാസ്കർ’ എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത്: ദുൽഖർ സൽമാൻ

സംവിധായകനായ വെങ്കി അറ്റ്‌ലൂരി 'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കർ

വാപ്പച്ചിയുടെ ആ ചിത്രമാണ് ‘ലക്കി ഭാസ്കർ’ എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത്: ദുൽഖർ സൽമാൻ
വാപ്പച്ചിയുടെ ആ ചിത്രമാണ് ‘ലക്കി ഭാസ്കർ’ എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത്: ദുൽഖർ സൽമാൻ

രുപാട് നാളുകൾക്ക് ശേഷമാണ് ദുൽഖറിന്‍റേതായി പുറത്തെത്തുന്ന ഒരു ചിത്രം റിലീസാവാൻ പോവുന്നത്, ആ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അട്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. തെലുഗ് ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ആരാധകർ കൽപിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ കേൾക്കുമ്പോൾ ഭാസ്കർ ദി റാസ്കൽ എന്ന മമ്മൂട്ടി ചിത്രം ഓർമ വരുമെന്നാണ് ദുൽഖർ പറയുന്നത്. ഭാസ്കർ എന്ന പേര് കേൾക്കുമ്പോൾ തന്നെ അത് നമ്മുടെ വീട്ടിലെ ആരൊക്കെയോ പോലെ തോന്നുമെന്നും ദുൽഖർ പറയുന്നു. ലക്കി ഭാസ്‌കര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ദുല്‍ഖറിന്റെ ഈ പ്രതികരണം.

‘ശരിക്കും സംവിധായകൻ വെങ്കി ഈ സിനിമയുടെ കഥ പറഞ്ഞതിന് ശേഷമാണ് ടൈറ്റില്‍ വെളിപ്പെടുത്തിയത്. ലക്കി ഭാസ്‌കര്‍ എന്ന് കേട്ടപ്പോള്‍ തെന്നെ എനിക്ക് ആദ്യം ഓര്‍മ വന്നത് വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയാണ്. ആ പേരിന് എന്തോ ഒരു പ്രത്യേകതയുള്ളതായി അന്നേ എനിക്ക് തോന്നിയിട്ടുണ്ട്. വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. ആ പടത്തിലെ കോമഡികളും വാപ്പച്ചിയും നയന്‍താരയും തമ്മിലുള്ള കെമിസ്ട്രിയുമെല്ലാം വളരെ ഏറെ മനോഹരവുമാണ്.

Also Read : ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ നടി തനിക്കുണ്ടായ ദുരനുഭവം മറച്ചുവെച്ചു’; സംവിധായകൻ ആലപ്പി അഷ്റഫ്

വെങ്കി എന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ട്

എന്തൊക്കെയോ മനസില്‍ കണ്ടുകൊണ്ടാണ് വെങ്കി ഈ ടൈറ്റില്‍ ഇട്ടതെന്നാണ് എനിക്ക് തോന്നുന്നത്. സെറ്റിലൊക്കെ ചില സമയം എന്നെ നോക്കി എന്തോ അര്‍ത്ഥം വെച്ച് ലക്കി ഭാസ്‌കര്‍ എന്ന് വിളിക്കാറുണ്ട്. എനിക്ക് അത് കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരും,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Also Read : ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ആയിരുന്നെങ്കിലോ?

സംവിധായകനായ വെങ്കി അറ്റ്‌ലൂരി ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കർ’. ഒക്ടോബർ 31 ന് ദീപാവലി റിലീസായിട്ടാണ് ചിത്രമെത്തുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ‘ലക്കി ഭാസ്‌കർ’ 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ദുൽഖർ എത്തുന്നത് ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌ക്കർ കുമാർ ആയിട്ടാണ്.

Top