ചെന്നൈ: ദളപതി വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10:30ന് വിജയ് പതാക ഉയര്‍ത്തും. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളുമാണ് പാർട്ടിക്കായി രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേരളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി പ്രതിനിധികൾ പതാക പ്രകാശന ചടങ്ങിനെത്തും. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും നടന്നുവരുകയാണ്.
വിജയുടെ ‘ദ ഗോട്ടി’ൻ്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട് .കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാർട്ടി പ്രഖ്യാപിച്ചത്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ജനകീയ-സമൂഹ്യ പ്രശ്നങ്ങളിലെല്ലാം ശക്തമായ ഇടപെടൽ നടത്തിയാണ് വിജയ് പ്രവർത്തിക്കുന്നത് . ഡിഎംകെ സർക്കാരിന്റെ കടുത്ത വിമർശകനായി വിജയ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. വളരെ സജീവമായി രാഷ്ട്രീയത്തിൽ നിലനിൽക്കാനാണ് വിജയിയുടെ ഇപ്പോഴത്തെ തീരുമാനമെന്ന് റിപ്പോർട്ടുകൾ.
നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലാണ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിനുള്ള സമ്മേളനനഗരി നിശ്ചയിച്ചിരിക്കുന്നത്. അന്നുതന്നെ വിജയ് പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിക്കുകയും തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗവും നടത്തുകയും ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. വളരെ ആകാംഷയോടെയാണ് ആരാധകർ വിജയ്‌യുടെ പ്രവർത്തനങ്ങൾ നോക്കി കാണുന്നത്.