കാലം തെറ്റി വന്ന പ്രളയം! സ്പെയിനിൽ 72 മരണം

വലൻസിയയിൽ പെട്ടെന്നുള്ള ഒരു മഹാപ്രളയത്തിനു വഴിവച്ചത് ഒരു വർഷത്തിൽ പെയ്യേണ്ടിയിരുന്ന മഴ 8 മണിക്കൂറിൽ പെയ്തതാണ്

കാലം തെറ്റി വന്ന പ്രളയം! സ്പെയിനിൽ 72 മരണം
കാലം തെറ്റി വന്ന പ്രളയം! സ്പെയിനിൽ 72 മരണം

മാഡ്രിഡ് : സ്പെയിനിൽ 3 പതിറ്റാണ്ടിനു ശേഷം ഉണ്ടായ പ്രളയത്തിൽ 72 പേർ മരിച്ചു. രാജ്യത്തെ കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് വലിയ പ്രളയത്തിനിടയാക്കിയത്. നിലവിൽ പൂർണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. അതേസമയം പലയിടത്തും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അധികൃതർ പറഞ്ഞു. ബോട്ടുകൾ ഉപയോഗിച്ച് ഉള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

വലൻസിയയിൽ പെട്ടെന്നുള്ള ഒരു മഹാപ്രളയത്തിനു വഴിവച്ചത് ഒരു വർഷത്തിൽ പെയ്യേണ്ടിയിരുന്ന മഴ 8 മണിക്കൂറിൽ പെയ്തതാണ്. ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ വലൻസിയയിൽനിന്ന് പ്രധാന നഗരങ്ങളായ മാഡ്രിഡിലേക്കും ബാഴ്സലോണയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ നിർത്തി. കാലാവസ്ഥാ വ്യതിയാനം മൂലം മെഡിറ്ററേനിയൻ കടലിൽ ചൂടുകൂടുന്നതാണ് ഇങ്ങനെയൊരു പെരുമഴയ്ക്കു കാരണമെന്നാണു നിലവിൽ വിദഗ്ധരുടെ അഭിപ്രായം.

Top