CMDRF

ഞാൻ തന്നെയാണ് എന്നെ കെട്ടിയിട്ടത്; വെളിപ്പെടുത്തലുമായി കാട്ടിൽ കണ്ടെത്തിയ വിദേശ വനിത

ഞാൻ തന്നെയാണ് എന്നെ കെട്ടിയിട്ടത്; വെളിപ്പെടുത്തലുമായി കാട്ടിൽ കണ്ടെത്തിയ വിദേശ വനിത
ഞാൻ തന്നെയാണ് എന്നെ കെട്ടിയിട്ടത്; വെളിപ്പെടുത്തലുമായി കാട്ടിൽ കണ്ടെത്തിയ വിദേശ വനിത

മുംബൈ: വിദേശ വനിത ലളിത കായി (50) മഹാരാഷ്ട്രയിലെ കാട്ടിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞത് 40 ദിവസമാണ്. എന്നാൽ സ്വയം ചങ്ങലയ്‌ക്കിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും അമേരിക്കൻ യുവതി പൊലീസിനോട് പറഞ്ഞു. സ്ത്രീയുടെ മാനസികാരോഗ്യത്തെ തുടർന്നാണ് ഇവർസ്വയം ദ്രോഹിക്കുന്ന പ്രവൃത്തി ചെയ്തതെന്നാണ് പൊലീസുകാർ പറയുന്നത്. ജൂലൈ 27 നാണ് ഇവരെ വനത്തിൽ ഇരുമ്പ് ചങ്ങലയിൽ മരത്തിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

10 വർഷം മുൻപ് യോഗ പഠിക്കാനാണ് ലളിത ഇന്ത്യയിൽ എത്തിയതെന്ന് പൊലീസ് അറിയിച്ചു.തമിഴ്നാട്ടിൽ നിന്നുള്ള ഭർത്താവുമായി പിരിഞ്ഞ് ഏതാനും മാസം മുൻപാണ് ഗോവയിൽ എത്തിയത്. മുൻ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുഎസ് പാസ്പോർട്ടിന്റെ പകർപ്പ്, തമിഴ്നാട്ടിൽ നിന്നുള്ള ആധാർ കാർഡ് എന്നിവയും കണ്ടെത്തിയിരുന്നു.

സിന്ധുദുർഗ് പൊലീസ് ശനിയാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബൈയിൽ നിന്ന് 460 കിലോമീറ്റർ അകലെയുള്ള സോനുർലി ഗ്രാമത്തിന് സമീപമുള്ള വനത്തിലെത്തി മരത്തിൽ സ്വയം കെട്ടുകയായിരുന്നു ഇവർ.മൂന്ന് പൂട്ടുകളും ഇരുമ്പ് ചങ്ങലയുമാണ് കൊണ്ടുവന്നത്.യുവതിയെ കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റർ അകലെ ഇരുമ്പ് ചെയിൻ പൂട്ടാൻ ഉപയോഗിച്ച താക്കോൽ പൊലീസ് കണ്ടെടുത്തു.

Top