ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്

ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്
ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്

തൊടുപുഴ: ചിന്നക്കനാലില്‍ ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പിന്റെ നടപടി. ചിന്നക്കനാല്‍ 301ന് സമീപം താമസിക്കുന്ന മൂന്ന് ആദിവാസികള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ സ്ഥാപിച്ച പോസ്റ്റുകള്‍ പിഴുതുമാറ്റി വൈദ്യുതി വിച്ഛേദിക്കാൻ നിർദേശിച്ച് വനംവകുപ്പ്. കെഎസ്ഇബി കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസര്‍വിലൂടെ വൈദ്യുത ലൈന്‍ വലിച്ചു എന്നുള്ളതാണ് വനംവകുപ്പിന്റെ ആക്ഷേപം.

റവന്യൂഭൂമി കയ്യേറി ജണ്ട സ്ഥാപിച്ചിരുന്നു. പിന്നീട് റിസര്‍വ് ഫോറസ്റ്റ് വിജ്ഞാപനം ഇറക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഇടപെടല്‍. അതേസമയം വനംവകുപ്പ് കാലങ്ങളായി തങ്ങളെ ഉപദ്രവിക്കുന്നുവെന്നും പോകാന്‍ മറ്റൊരു ഇടമില്ലെന്നും കുടുംബങ്ങള്‍ പറയുന്നു. കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് വീട്ടുനമ്പരും നല്‍കിയിട്ടുണ്ട്. വീടുകള്‍ക്ക് പഞ്ചായത്തില്‍ കരമടയ്ക്കുന്നുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി വൈദ്യുതി എത്തിച്ചു നല്‍കിയത്.

Top