CMDRF

ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലി കെണിയില്‍

വനംവകുപ്പ് വെച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു

ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലി കെണിയില്‍
ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലി കെണിയില്‍

ബെംഗളൂരു : ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലിയെ വനംവകുപ്പ് പിടികൂടി. വനംവകുപ്പ് വെച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് അവസാനം കെണിയിലായത്.

ഡ്രോണുകളും സിസിടിവി ദൃശ്യങ്ങളുമാണ് പുലിയെ പിടികൂടാന്‍ സഹായിച്ചത്. ഒരു പ്രദേശത്ത് പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് അവിടം കെണി സ്ഥാപിച്ചാണ് പുലിയെ പിടികൂടിയത്.

Top