“സീപ്ലെയിൻ പദ്ധതി”; ആശങ്കയുമായി വനംവകുപ്പ്

ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പ് ആശങ്ക പങ്കുവെച്ചത്

“സീപ്ലെയിൻ പദ്ധതി”; ആശങ്കയുമായി വനംവകുപ്പ്
“സീപ്ലെയിൻ പദ്ധതി”; ആശങ്കയുമായി വനംവകുപ്പ്

ഇടുക്കി: കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കുള്ള സീപ്ലെയിൻ പദ്ധതിയിൽ ആശങ്കയുയർത്തി വനംവകുപ്പ്. ആനകളുടെ വിഹാരകേന്ദ്രമാണ് മാട്ടുപ്പെട്ടി ഡാം മേഖലയെന്നും ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പ് ആശങ്ക പങ്കുവെച്ചത്. ജോയിന്റ് ഇൻസ്പെക്ഷൻ സമയത്ത് വനംവകുപ്പ് നേരിട്ട് ഈ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.

സീപ്ലെയിനിന്റെ ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം വിമാനം മന്ത്രിമാരുമായി ആകാശത്ത് പറക്കുകയും തുടർന്ന് ഇടുക്കിയിലേക്ക് യാത്ര തിരിക്കുകയും ചെയ്യ്തു. ഏകദേശം അരമണിക്കൂർ കൊണ്ട് വിമാനം മാട്ടുപ്പെട്ടിയില്‍ എത്തി.

Also Read:അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി പി.പി ദിവ്യ

സീപ്ലെയിൻ പദ്ധതി വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശ‌യമില്ല. കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്നതും പ്രാധാന്യമർഹിക്കുന്നു.

കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയിൽ സീപ്ലെയിൻ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയിൽ നിന്നാണ് പുറപ്പെട്ട സീപ്ലെയ്ൻ ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിൽ എത്തി.

Top