ഇലോൺ മസ്‌കി​ന്‍റെ സാന്നിധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ

ട്രംപി​ന്‍റെ ഭരണത്തിൽ ഇലോൺ മസ്‌ക് വഹിക്കാൻ പോവുന്ന വലിയ പങ്കിനെക്കുറിച്ച് ഏറെ ആഴത്തിലുള്ള ആശങ്കയും പ്രകടിപ്പിച്ചു

ഇലോൺ മസ്‌കി​ന്‍റെ സാന്നിധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ
ഇലോൺ മസ്‌കി​ന്‍റെ സാന്നിധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ

ബെർലിൻ: രാഷ്ട്രീയമെന്ന് പറയുന്നത് ശക്തരും സാധാരണക്കാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാവണം എന്ന് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ. അമേരിക്കൻ പ്രസിഡന്‍റായി വരുന്ന ഡോണൾഡ് ട്രംപുമൊത്തുള്ള പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം ത​ന്‍റെ പുതിയ ഓർമക്കുറിപ്പിൽ ഉയർത്തുന്ന ഇവർ ട്രംപി​ന്‍റെ ഭരണത്തിൽ ഇലോൺ മസ്‌ക് വഹിക്കാൻ പോവുന്ന വലിയ പങ്കിനെക്കുറിച്ച് ഏറെ ആഴത്തിലുള്ള ആശങ്കയും പ്രകടിപ്പിച്ചു.

അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ട്രംപി​ന്‍റെ ആദ്യ ടേമിൽ ജർമൻ ചാൻസലർ ആയിരിക്കവെ, ചില നിരീക്ഷകർ ‘സ്വതന്ത്ര ലോകത്തി​ന്‍റെ നേതാവ്’ എന്ന പദവി മെർക്കലിനു നൽകിയിരുന്നു. 16 വർഷത്തെ ഭരണം ബിസിനസും രാഷ്ട്രീയ താൽപ്പര്യങ്ങളും തമ്മിൽ നല്ല സന്തുലിതാവസ്ഥയിൽ നിലനിർത്തണമെന്ന ഒരു പാഠം തന്നെ പഠിപ്പിച്ചുവെന്ന് അവർ പറയുന്നു.

Also Read :ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രയേൽ, ആണവകേന്ദ്രങ്ങൾ ലക്ഷ്യമെന്ന് റിപ്പോർട്ട്

എന്നാലിപ്പോൾ ത​ന്‍റെ രണ്ടാം ടേമിൽ സർക്കാർ കാര്യക്ഷമതയുടെ വകുപ്പിനെ നയിക്കാൻ മസ്‌കിനെ നിയുക്ത പ്രസിഡന്‍റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സി​ന്‍റെയും ടെസ്‌ലയുടെയും മേധാവിയുടെ ഇത്തരമൊരു നിയമനത്തിൽ വളരെയധികം പ്രശ്‌നങ്ങളുള്ളതായി മെർക്കൽ പറഞ്ഞു. ‘അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന എല്ലാ ഉപഗ്രഹങ്ങളുടെയും 60ശതമാനം ഉടമയാണെങ്കിൽ, രാഷ്ട്രീയ പ്രശ്‌നങ്ങൾക്കൊപ്പം അത് നമുക്ക് വലിയ ആശങ്കയായിരിക്കുമെന്നും അവർ പറഞ്ഞു. രാഷ്ട്രീയം എന്നത് ശക്തരും സാധാരണ പൗരന്മാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥ നിർണയിക്കുന്നതാവണം, എന്നും അവർ അഭിപ്രായപ്പെട്ടു. 700ലധികം പേജുകളുള്ള ഓർമക്കുറിപ്പ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് മെർക്കൽ പറഞ്ഞു.

Top