സുന്ദര്‍ സി. നായകനും സംവിധായകനുമായ തമിഴ് ഹൊറര്‍ കോമഡി ചിത്രമായ അരണ്‍മനൈയുടെ നാലാം ഭാഗം റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ ദേവനന്ദയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സുന്ദര്‍ സി. തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ പോലെ സുന്ദര്‍ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 11ന് റിലീസ് ചെയ്യും. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദര്‍, ഹന്‍സിക മോട്വാനി, വിനയ് റായ്, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. വെങ്കട് രാഘവന്‍ ആയിരുന്നു തിരക്കഥ. 2016ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തില്‍ സിദ്ധാര്‍ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹന്‍സികയും അഭിനയിച്ചിരുന്നു.