കളി കാര്യമായി ! അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരന്‍റെ പ്രാങ്ക്, പൊലീസ് അന്വേഷണം

സ്കൂളിന് അവധി കിട്ടാൻ എന്താണ് മാർഗമെന്ന് ചോദിച്ചപ്പോൾ ഓണ്‍ലൈൻ സുഹൃത്തായ ബിഹാർ സ്വദേശിയായ യുവാവാണ് മെയിൽ അയയ്ക്കാൻ തന്നോട് നിർദേശിച്ചതെന്ന് കുട്ടി മൊഴി നൽകി.

കളി കാര്യമായി ! അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരന്‍റെ പ്രാങ്ക്, പൊലീസ് അന്വേഷണം
കളി കാര്യമായി ! അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരന്‍റെ പ്രാങ്ക്, പൊലീസ് അന്വേഷണം

ലുധിയാന: സ്കൂളിന് അവധി വേണം. ഒരു ദിവസത്തേക്ക് അവധി കിട്ടാനായി ഒൻപതാം ക്ലാസ്സുകാരൻ നടത്തിയ പ്രാങ്കിന് പിന്നാലെ പൊലീസ് അന്വേഷണം. സ്കൂളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണിയാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിന് അജ്ഞാത സന്ദേശത്തിൽ അയച്ചത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താതിരുന്നതോടെ ആരാണ് മെയിൽ അയച്ചത് എന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.

പഞ്ചാബിലെ ധന്ദ്ര എന്ന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ബിഹാറിൽ നിന്നുള്ള ഒരു ഓൺലൈൻ സുഹൃത്തിന്‍റെ സഹായത്തോടെയാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിന് ബോംബ് ഭീഷണി മെയിൽ അയച്ചത്. ശനിയാഴ്ച സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടാകും എന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് പ്രിൻസിപ്പാളിന് മെയിൽ ലഭിച്ചത്. തുടർന്ന് ഉടൻ തന്നെ പ്രിൻസിപ്പാൾ സ്‌കൂൾ മാനേജ്‌മെന്‍റിനെയും പൊലീസിനെയും വിവരമറിയിച്ചു.

Also Read: മേഘാലയയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം

അന്വേഷണം ചെന്നെത്തിയത് ബീഹാറിലെ 15 വയസ്സുകാരനിൽ

SYMBOLIC IMAGE

വിദ്യാർത്ഥി ആഗ്രഹിച്ചതു പോലെ തന്നെ വെള്ളിയാഴ്ച സ്കൂളിന് അവധി ലഭിച്ചു. ഭീഷണി വന്നതോടെ സ്‌കൂൾ പരിസരത്ത് തിരച്ചിൽ നടത്താൻ സൗത്ത് പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർ (എസിപി) ഹർജീന്ദർ സിംഗ് ബോംബ് സ്ക്വാഡിനെ അയച്ചു. സ്കൂളിന് അവധി പ്രഖ്യാപിച്ച് നടത്തിയ ഈ പരിശോധനയിൽ സ്ഫോടകവസ്തു കണ്ടെത്താനായില്ല. തുടർന്ന് മെയിൽ അയച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം ചെന്നെത്തിയത് ആകട്ടെ ഒരു 15 വയസ്സുകാരനിലാണ്.

പൊലീസ് 15കാരനിൽ എത്തിയത് ഐപി വിലാസം പിന്തുടർന്നാണ്. തന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ മെയിൽ അയച്ചെന്ന് കുട്ടി സമ്മതിച്ചതായി എസിപി പറഞ്ഞു. തന്റെ സ്കൂളിന് അവധി കിട്ടാൻ എന്താണ് മാർഗമെന്ന് ചോദിച്ചപ്പോൾ ഓണ്‍ലൈൻ സുഹൃത്തായ ബിഹാർ സ്വദേശിയായ യുവാവാണ് മെയിൽ അയയ്ക്കാൻ തന്നോട് നിർദേശിച്ചതെന്ന് കുട്ടി മൊഴി നൽകി.

Also Read: യു.പിയിലെ അവസാനത്തെ ചെന്നായയേയും വെടിവെച്ച് കൊന്നു

ഇരുവരും ഒന്നിച്ച് ഓണ്‍ലൈൻ ഗെയിം കളിക്കാൻ പദ്ധതിയിട്ടിരുന്നു. മെയിൽ അയച്ചയാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ മറ്റ് നടപടികളിലേക്ക് കടക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

Top