‘ഗാസ യുദ്ധം അവസാനിപ്പിക്കണം; നെതന്യാഹുവിന് അന്ത്യശാസനം നൽകി ട്രംപ് !

ട്രംപ് വീണ്ടും പ്രസിഡന്റാവുകയും ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ യു.എസുമായുള്ള ഇസ്രായേലിന്റെ നല്ല ബന്ധം തകരാൻ അത് കാരണമാകുമോ എന്നതാണ് ആശങ്ക

‘ഗാസ യുദ്ധം അവസാനിപ്പിക്കണം; നെതന്യാഹുവിന് അന്ത്യശാസനം നൽകി ട്രംപ് !
‘ഗാസ യുദ്ധം അവസാനിപ്പിക്കണം; നെതന്യാഹുവിന് അന്ത്യശാസനം നൽകി ട്രംപ് !

വാഷിങ്ടൺ: വരാനിരികുന്നു യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരമേൽക്കാനാവുമ്പോഴേക്കും ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇ​സ്രായേൽ ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരുടെയും ഓഫിസുകൾ തയാറായില്ല. എത്രയും പെട്ടെന്ന് തന്നെ ഇസ്രായേൽ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

നെതന്യാഹു പ്രഖ്യാപിച്ചത് യുദ്ധത്തിന് ശേഷം ഗാസയിലെ സുരക്ഷ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ്. ഹമാസിന്റെ പുനഃസംഘടന നടക്കുന്നു​ണ്ടോ എന്ന് പതിവായി പരിശോധിക്കാനായി ഗാസക്കുള്ളിൽ തെന്നെ ഒരു ബഫർ സോൺ സ്ഥാപിക്കുമെന്നും ഐ.ഡി.എഫും വെളിപ്പെടുത്തിയിരുന്നു. അതിനിടയിലും 101ബന്ദികളെ കൈമാറിയാലുടൻ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന ഡീൽ അംഗീകരിക്കാൻ നെതന്യാഹു ഇപ്പോഴും തയാറായിട്ടില്ല. അതായത് പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു തയാറല്ല എന്നർഥം.

Also Read : പട്ടിണിക്കിട്ടും, ബോംബെറിഞ്ഞും ഇസ്രയേല്‍ തീർക്കുന്ന ഗാസ ‘നരകം’

വലിയ വില നൽകേണ്ടി വരും..

DONALD TRUMP

ജൂലൈ മുതൽ ട്രംപും നെതന്യാഹുവും തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. രണ്ട് ദിവസംമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നതായും കഴിഞ്ഞാഴ്ച ട്രംപ് പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുമ്പ് ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് ജൂലൈയിലെ റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ മുന്നറിയിപ്പും നൽകിയിരുന്നു.

Also Read : അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ

ടൈംസ് ഓഫ് ഇസ്രായേലുമായി രണ്ട് മുതിർന്ന ഇ​സ്രായേൽ ഉദ്യോഗസ്ഥർ ആശങ്ക പങ്കുവെച്ചിരുന്നു. അതായത് ഗാസ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നിരന്തരം നെതന്യാഹുവിനെ വിളിക്കുന്നതിൽ നവംബറിലെ തെ​രഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും പ്രസിഡന്റാവുകയും ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ യു.എസുമായുള്ള ഇസ്രായേലിന്റെ നല്ല ബന്ധം തകരാൻ അത് കാരണമാകുമോ എന്നതാണ് ആശങ്ക. ​പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ ആഭ്യന്തര രാഷ്ട്രീയം തടസ്സമാണെന്നും ഉദ്യോഗസ്ഥരിലൊരാൾ ചൂണ്ടിക്കാട്ടി.

Top