CMDRF

വാഹനം മുന്നോട്ടെടുക്കാന്‍ വൈകിയതിന് ഡ്രൈവറെ മര്‍ദിച്ച് പെണ്‍കുട്ടി

വാഹനം മുന്നോട്ടെടുക്കാന്‍ വൈകിയതിന് ഡ്രൈവറെ മര്‍ദിച്ച് പെണ്‍കുട്ടി
വാഹനം മുന്നോട്ടെടുക്കാന്‍ വൈകിയതിന് ഡ്രൈവറെ മര്‍ദിച്ച് പെണ്‍കുട്ടി

വാഹനം മുന്നോട്ട് എടുക്കാന്‍ വൈകിയതിന് ബുള്ളറ്റ് യാത്രികയായ പെണ്‍കുട്ടി ഓട്ടോ ഡ്രൈവറെ ഹോക്കി വടികൊണ്ട് മര്‍ദിച്ചു. തലയില്‍ നിന്നും രക്തം വമിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ദില്ലിയിലാണ് സംഭവം. മുന്നില്‍ മറ്റൊരു വാഹനം വന്നതിനാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പെണ്‍കുട്ടി ആരോപിച്ചിക്കുന്നു. അതേസമയം മറ്റു യാത്രികര്‍ പെണ്‍കുട്ടിയുടെ അവകാശവാദങ്ങള്‍ നിഷേധിച്ചു. ഓട്ടോ ഡ്രൈവര്‍ കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ ഷെയര്‍ ചെയ്ത് അധികം വൈകാതെ തന്നെ വൈറലാവുകയും ആളുകള്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പലരും ഡല്‍ഹി പോലീസിനെ ടാഗ് ചെയ്യുകയും നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ചിലര്‍ പെണ്‍കുട്ടിയുടെ വാഹനത്തിന്റെ ഔദ്യോഗിക വിവരങ്ങളും പങ്കിട്ടു. ഒരു ബുള്ളറ്റ് ഓടിക്കുന്നതിനാല്‍, താനൊരു മാഫിയയാണെന്നും പരസ്യമായി ഗുണ്ടാ പ്രവര്‍ത്തി ചെയ്യാന്‍ കഴിയുമെന്നും അവള്‍ കരുതുന്നുവെന്ന് ഒരാള്‍ കുറിച്ചു.

Top