CMDRF

ലേണേഴ്‌സ് ടെസ്റ്റിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പീഡന പരാതി

കൊച്ചി: അങ്കമാലിയില്‍ ലേണേഴ്‌സ് ടെസ്റ്റിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പീഡന പരാതി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഒളിവില്‍ പോയി. കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നത്.

ലേണേഴ്സ് ടെസ്റ്റിനിടയില്‍ പെണ്‍കുട്ടിയോട് കമ്പ്യൂട്ടറിന്റെ അടുത്ത് വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീരാഗ് ആണ് മോശമായി പെരുമാറിയത്. വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും പിന്നീട് അങ്കമാലി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top