CMDRF

കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ നാട്ടിലെത്തിച്ചു

പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമാണ് കുട്ടി ഇന്ന് വൈകുന്നേരത്തോടെ തിരികെ എത്തിയിരിക്കുന്നത്

കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ നാട്ടിലെത്തിച്ചു
കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ നാട്ടിലെത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതാവുകയും പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തുകയും ചെയ്ത 13 കാരി പെൺകുട്ടിയെ തിരികെ നാട്ടിലെത്തിച്ചു. പെൺകുട്ടിയെ സി ഡബ്ല്യൂ സിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമാണ് കുട്ടി ഇന്ന് വൈകുന്നേരത്തോടെ തിരികെ എത്തിയിരിക്കുന്നത്.

Also read: തട്ടിപ്പിലെ ഇരകളെ വീണ്ടും പറ്റിക്കുന്ന സംഘം; ജാഗ്രതാ നിർദേശവുമായി കേരളാ പോലീസ്

കൂടുതൽ വിവരങ്ങൾ ചുവടെ:

13 വയസുകാരിയെ ഇന്ന് പൊലീസിൽ നിന്നും വാങ്ങി സുരക്ഷിത സ്ഥലത്തേക് മാറ്റുമെന്ന് സി ഡബ്ല്യൂ സി ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. നാളെ പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുക്കും. കൂടാതെ രക്ഷിതാക്കളിൽ നിന്നും മൊഴിയെടുക്കും. അതിന് ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുകയെന്നും ചെയർപേഴ്സൺ പറഞ്ഞു. വീണ്ടും സുരക്ഷിത സ്ഥാനത്ത് മാറ്റണമോ രക്ഷിതാകൾക്കൊപ്പം വിട്ടു നൽകണമോയെന്ന് നാളെ തീരുമാനിക്കും.

Top