CMDRF

ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കിയിട്ടുണ്ട്.

ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി
ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ വാര്‍ഡന്റെ ഭര്‍ത്താവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. രാവിലെ തങ്ങളെ കാണാനെത്തിയ രക്ഷിതാക്കളോട് വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം പറയുകയായിരുന്നു.

അഞ്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയത്. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ അധ്യാപകനും മറ്റൊരാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുന്നതായാണ് കൊല്‍ക്കത്ത പൊലീസ് വിശദമാക്കുന്നത്.

Top