CMDRF

രാജ്യത്തിന് ആഘോഷിക്കാൻ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം: ഹർമൻപ്രീത് കൗർ

2020ൽ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം

രാജ്യത്തിന് ആഘോഷിക്കാൻ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം: ഹർമൻപ്രീത് കൗർ
രാജ്യത്തിന് ആഘോഷിക്കാൻ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം: ഹർമൻപ്രീത് കൗർ

മുംബൈ: ചരിത്രത്തിലെ ആദ്യ ടി 20 കിരീടം എന്ന ലക്ഷ്യമാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ സംഘത്തിനുള്ളത്. 2020ൽ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളി പ്രധാനമായും തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ തന്നെയാണ്. റാങ്കിങ്ങിൽ ഒന്നാമതുള്ള ഓസീസിന് മുന്നിലാണ് 2020ൽ ഇന്ത്യയുടെ കിരീട മോഹങ്ങൾ അവസാനിച്ചത്.

ഇതേ ഓസ്‌ട്രേലിയെ തോൽപിച്ച് കിരീടം നേടുകയാവും ടീമിന്റെ ലക്ഷ്യം. ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ദാനയും ഷെഫാലി വർമയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവർ. പുരുഷ ട്വന്റി 20യിൽ കിരീടം നേടിയ രോഹിത് ശർമയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹർമൻപ്രീത് കൗർ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാൻ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തൻ്റെയും ടീമിൻ്റെയും ലക്ഷ്യമെന്നും ഹർമൻപ്രീത് കൗർ പ്രതികരിച്ചു.

2017ൽ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യൻ വനിതകൾ തോൽവി വഴങ്ങിയിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലൻഡും പാകിസ്താനും ശ്രീലങ്കയുമടങ്ങുന്ന മരണ ഗ്രൂപ്പിലാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ ആറിന് ഇന്ത്യ – പാകിസ്ഥാൻ പോരാട്ടവും നടക്കും.

Top