റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് വിജയ് ചിത്രം ‘ദി ഗോട്ട്’. 13 ദിവസം കൊണ്ട് 400 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് കളക്ഷന്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ ചിത്രത്തിന് കാര്യമായ കളക്ഷന്‍ നേടാന്‍ സാധിച്ചിട്ടില്ല. 12 കോടിയോളമാണ് ഇതുവരെ ചിത്രത്തിന് കേരളത്തില്‍ നിന്ന് നേടാനായത്. ഇത് ആഗോള കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വിപരീതമായി മോശം റിപ്പോര്‍ട്ടായിരുന്നു ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.
126 കോടി ആയിരുന്നു ‘ദി ഗോട്ട്’ ആദ്യ ദിനം ആഗോള തലത്തില്‍ വാരികൂട്ടിയത്. തുടര്‍ച്ചയായി 200 കോടി ക്ലബ്ബിലെത്തുന്ന വിജയ്യുടെ എട്ടാമത്തെ ചിത്രം കൂടിയാണ് ‘ദി ഗോട്ട്’. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടില്‍ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവര്‍ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.