സ്വർണ്ണം പിടികൂടിയത് ജില്ലക്കെതിരായി ചിത്രീകരിക്കാന്‍ നോക്കുന്നു ; മുഖ്യമന്ത്രി

ചേലക്കരയിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്വർണ്ണം പിടികൂടിയത് ജില്ലക്കെതിരായി ചിത്രീകരിക്കാന്‍ നോക്കുന്നു ; മുഖ്യമന്ത്രി
സ്വർണ്ണം പിടികൂടിയത് ജില്ലക്കെതിരായി ചിത്രീകരിക്കാന്‍ നോക്കുന്നു ; മുഖ്യമന്ത്രി

ചേലക്കര : മലപ്പുറം ജില്ലയിൽ നിന്ന് സ്വർണ്ണം പിടികൂടി എന്ന് പറയുമ്പോൾ പൊള്ളുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചേലക്കരയിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണം പിടികൂടിയത് ജില്ലക്കെതിരായി ചിത്രീകരിക്കാണ് നോക്കുന്നത്. മലപ്പുറം ജില്ലയിൽ ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അവിടെ കാണേണ്ടത് മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത് എന്നാണ്. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ എതിർത്ത കോൺഗ്രസിനൊപ്പമാണ് മുസ്‌ലിം ലീഗ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിൽ ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേതൊരു ജില്ലയിലും ഉണ്ടാകുന്നത് പോലെയാണത്. ഏതെങ്കിലും ഒരു സമുദായത്തിന്‍റെ കുറ്റകൃത്യമല്ലെന്നും അത് സമുദായത്തിന്‍റെ പെടലിക്ക് വെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top