ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി, കണ്ടെത്തിയത് നാലരക്കോടി വിലവരുന്നത്

ചൊവ്വാഴ്ച അമൃത്സർ ഹൗറ ട്രെയിനിലെ (ട്രെയിൻ നമ്പർ 13006) എ1, ബി1, ബി3 കോച്ചുകളിലെ നാല് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്

ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി, കണ്ടെത്തിയത് നാലരക്കോടി വിലവരുന്നത്
ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി, കണ്ടെത്തിയത് നാലരക്കോടി വിലവരുന്നത്

അമൃത്സര്‍: ട്രെയിനില്‍ കടത്തിയ നാലരക്കോടി വിലവരുന്ന എട്ട് കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് ആര്‍പിഎഫ്. അമൃത്സര്‍ – ഹൗറാ എക്സ്പ്രസില്‍ നിന്നും അംബാല കാന്‍റ് സ്റ്റേഷനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിലായി.

ചൊവ്വാഴ്ചയാണ് അമൃത്സർ ഹൗറ ട്രെയിനിലെ (ട്രെയിൻ നമ്പർ 13006) എ1, ബി1, ബി3 കോച്ചുകളിലെ നാല് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. 8.884 കിലോഗ്രാം സ്വർണാഭരണങ്ങളും 5.418 കിലോഗ്രാം സ്വർണം പൂശിയ ആഭരണങ്ങളുമാണ് ആര്‍പിഎഫ് കണ്ടെടുത്തത്. വിപണി മൂല്യമനുസരിച്ച് കണ്ടെത്തിയ സ്വർണ്ണത്തിന്റെ ആകെ മൂല്യം 4.5 കോടി രൂപയാണെന്ന് ആർപിഎഫ് അറിയിച്ചു.

Also Read: ലൈംഗികാതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

പരിശോധന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ

ELECTION- SYMBOLIC IMAGE

വരാനിരിക്കുന്ന ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് നിലവിൽ പ്രത്യേക പരിശോധന നടത്തിയത്. സ്റ്റേഷനുകളിൽ പ്രത്യേക പട്രോളിംഗും കൂടാതെ ട്രെയിനുകൾക്കുള്ളിൽ പരിശോധനയും നടത്തുന്നുണ്ടെന്ന് ആർപിഎഫ് അംബാല കാന്‍റിന്‍റെ ചുമതലയുള്ള ഇൻസ്പെക്ടർ ജാവേദ് ഖാൻ പറഞ്ഞു.

Also Read: നൻപനെ നമ്പാതെ! 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു, സുഹൃത്തുക്കൾ പ്രവാസിയെ പറ്റിച്ചു

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, അതേസമയം ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു. ഇത്തരത്തിലുള്ള സമാനമായ പരിശോധനക്കിടെ യാത്രക്കാരനിൽ നിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണവും മറ്റൊരാളിൽ നിന്ന് 5 ലക്ഷം രൂപയും കഴിഞ്ഞയാഴ്ച ആർപിഎഫ് പിടിച്ചെടുത്തിരുന്നു.

Top