തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും, കടമെടുപ്പിന് വഴിയടഞ്ഞതുമാണ് ട്രഷറി നിയന്ത്രണത്തിന് കാരണം. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും ഇതു ബാധകമാണ്. കരാറുകാരുടെയും മറ്റും ബില്ലുകൾ മാറാനുള്ള പരിധിയും അഞ്ചുലക്ഷമാക്കി.
ഏറെക്കാലമായി അഞ്ചു ലക്ഷമായിരുന്ന ബിൽ മാറ്റ പരിധി ജൂൺ 24 നാണ് 25 ലക്ഷമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് വീണ്ടും പഴയപടി നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ ചെലവുകൾ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also read: എം പോക്സ് ജാഗ്രത; സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി മലപ്പുറത്ത്
37,512 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം കേരളത്തിന് ആകെ കടമെടുക്കാനാകുന്നത്. രണ്ട് ഘട്ടങ്ങളിലായി, ഏപ്രിൽ മുതൽ ഡിസംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയുമാണ് കേന്ദ്രം വായ്പാനുമതി നൽകുന്നത്ഇതിൽ ഡിസംബർ വരെ എടുക്കാവുന്ന 21,253 കോടി രൂപയും എടുത്ത് കഴിഞ്ഞു.