CMDRF

വിദ്യാർഥികളെ പിടിച്ചുനിർത്തുന്ന ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

വിദ്യാർഥികളെ പിടിച്ചുനിർത്തുന്ന ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്ക് സർക്കാര്‍ അംഗീകാരം
വിദ്യാർഥികളെ പിടിച്ചുനിർത്തുന്ന ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

തിരുവനന്തപുരം: വി​ദ്യാ​ർ​ഥി​ക​ളെ കേ​ര​ള​ത്തി​ൽ പി​ടി​ച്ചു​നി​ർ​ത്താ​നും പു​റ​മെ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ​ ‘സ്റ്റ​ഡി ഇ​ൻ കേ​ര​ള’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതിക്കാണ് സർക്കാര്‍ അംഗീകാരം. കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.

സം​സ്ഥാ​ന​ത്തെ ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ എ​ൻ.​ഐ.​ആ​ർ.​എ​ഫ്​ റാ​ങ്കി​ങ്ങി​ലും നാ​ക്​ ഗ്രേ​ഡി​ങ്ങി​ലും മു​ന്നോ​ട്ടു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഡി​മാ​ന്‍റ്​ ഏ​റെ​യു​ള്ള കോ​ഴ്​​സു​ക​ൾ​ക്ക്​ പ്ര​ചാ​ര​ണം ന​ൽ​കു​ക​യും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​മാ​യി അ​ക്കാ​ദ​മി​ക ബ​ന്ധം സ്ഥാ​പി​ക്ക​ലും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. വി​വി​ധ വി​ഷ​യ​മേ​ഖ​ല​ക​ളി​ൽ ഹൃ​സ്വ​കാ​ല കോ​ഴ്​​സു​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ന്വേ​ഷ​ണം വ​രു​ന്നു​ണ്ട്.​ സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഹൃ​സ്വ​കാ​ല കോ​ഴ്​​സു​ക​ൾ വ​ള​രെ കു​റ​വാ​ണ്. സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ ആ​റ്​ മാ​സം വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഹൃ​സ്വ​കാ​ല കോ​ഴ്​​സു​ക​ൾ തു​ട​ങ്ങാ​നും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. ഇ​ന്ത്യ​യി​ൽ ഉ​പ​രി പ​ഠ​ന​ത്തി​നെ​ത്തു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച ക​ണ​ക്ക്​ നേ​ര​ത്തെ ത​ന്നെ ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി യു.​ജി.​സി
പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​ന്‍റ​ർ​നാ​ഷ​ന​ലൈ​സേ​ഷ​ൻ ഓ​ഫ്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​ത്യേ​കം പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്​ യു.​ജി.​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ്രോ​ഗ്രാം ഓ​ഫി​സ​റാ​യി​രി​ക്കും സ്റ്റ​ഡി ഇ​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ക. കോ​ഴ്​​സു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഒ​റ്റ കേ​ന്ദ്ര​വും (സിം​ഗി​ൾ പോ​യ​ന്‍റ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ കോ​ഴ്​​സ്​ കാ​ലാ​വ​ധി നീ​ളു​ന്ന​ത്​ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​സ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കും.

Top