തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ വാടക വീടുകള്‍ ഏര്‍പ്പാടാക്കുന്നതിനൊപ്പം ദുരിത ബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എത്തിച്ച് നല്‍കണമെന്ന് ടി സിദ്ദിഖ് എംഎല്‍എ. കുറെ വീടുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും അത് പൂര്‍ണമായിട്ടില്ല. സ്വയം വീടുകള്‍ കണ്ടെത്തി മാറുന്നവരുണ്ട്. എല്ലാം നഷ്ടമായവര്‍ക്ക് സാധനസാമഗ്രികള്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം.
വീടുകളിലേക്ക് പോകുമ്പോള്‍ കൊടുക്കേണ്ട സാധനസാമഗ്രികള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത ഒരു സാഹചര്യം ഇപ്പോഴുണ്ട്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ സംഘടനകളുമെല്ലാം ഇതിനായി ശ്രമങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടായാല്‍ പോരായ്മകള്‍ എല്ലാം പരിഹരിക്കാന്‍ സാധിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.