കമ്മീഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും; മന്ത്രി പി രാജീവ്

ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഉള്‍പ്പെടെ നാല് തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്.

കമ്മീഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും; മന്ത്രി പി രാജീവ്
കമ്മീഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ എല്ലാവശവും വിശദമായി പരിശോധിച്ചുവെന്ന് മന്ത്രി പി രാജീവ്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഉള്‍പ്പെടെ നാല് തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല. നിയമപരമായ സംരക്ഷണം ഒരുക്കുമെന്നും അവകാശം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:വെര്‍ച്വല്‍ ക്യൂ; ഓണ്‍ലൈന്‍ ബുക്കിങ് റദ്ദാക്കാന്‍ അറിയിപ്പ് നല്‍കണമെന്ന് ഹൈക്കോടതി

തീരുമാനമാകുന്നതുവരെ ഒരു നോട്ടീസും അയക്കാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് മൂന്ന് മാസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. പുതിയ നോട്ടീസുകള്‍ കൊടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കമ്മീഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. കൊടുത്ത നോട്ടീസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ല. ഭൂമിയുടെ കൈവശാവകാശമുള്ള, അവിടെ താമസിക്കുന്ന എല്ലാവരെയും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top