CMDRF

സഹോദരസ്‌നേഹത്തില്‍ മാതൃകയായി മാറിയ മഹാകലാകാരന്‍; കെ ജി ജയനെ അനുസ്മരിച്ച് മോഹന്‍ലാല്‍

സഹോദരസ്‌നേഹത്തില്‍ മാതൃകയായി മാറിയ മഹാകലാകാരന്‍; കെ ജി ജയനെ അനുസ്മരിച്ച് മോഹന്‍ലാല്‍
സഹോദരസ്‌നേഹത്തില്‍ മാതൃകയായി മാറിയ മഹാകലാകാരന്‍; കെ ജി ജയനെ അനുസ്മരിച്ച് മോഹന്‍ലാല്‍

സംഗീതജ്ഞന്‍ കെ ജി ജയനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ശാസ്ത്രീയ സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയില്‍ വേറിട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെ ജി ജയന്‍. ഗാനങ്ങളിലെ ഭക്തിയും നൈര്‍മ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്‌നേഹത്തില്‍ നമുക്ക് ഏവര്‍ക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികള്‍ എന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അനുസ്മരിച്ചു.

ഇന്ന് പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചായിരുന്നു കെ ജി ജയന്‍ വിടവാങ്ങിയത്. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകര്‍ന്നു. 2019ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ല്‍ സംഗീതനാടക അക്കാദമി, 2013-ല്‍ ഹരിവരാസനം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.

Top