ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു മരണം. കള്ളാക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടയ്ക്കടുത്ത് ഷെയ്ഖ് ഹുസൈന്‍പേട്ടയിലാണ് അപകടം. സംഘം സഞ്ചരിച്ച എസ്.യു.വി. തലകീഴായി മറിയുകയായിരുന്നു.
തിരുച്ചിയില്‍നിന്ന് വന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ മൂന്നുപേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.