കോഴിക്കോട്: കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ബി ജെ പി നേതാവിന്റെ മകളുടെ കല്യാണ വീട്ടിൽ കണ്ടതെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നതെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ കോൺഗ്രസ് വിട്ടപ്പോൾ എന്റെ അമ്മയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്. എതിർ സ്ഥാനാർത്ഥി കൈ കൊടുത്തില്ലെങ്കിൽ സരിന് ഒന്നുമില്ല. പക്ഷേ കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. (ഇക്കാര്യത്തിൽ രാഷ്ട്രീയം മാറ്റിവെച്ചുള്ള എന്റെ അഭിപ്രായം)
പത്മജ വേണുഗോപാൽ..