മെക്‌സിക്കോയെ വിറപ്പിച്ച മയക്കുമരുന്ന് മാഫിയ തലവന്‍ അറസ്റ്റില്‍

മെക്‌സിക്കോയെ വിറപ്പിച്ച മയക്കുമരുന്ന് മാഫിയ തലവന്‍ അറസ്റ്റില്‍
മെക്‌സിക്കോയെ വിറപ്പിച്ച മയക്കുമരുന്ന് മാഫിയ തലവന്‍ അറസ്റ്റില്‍

ടെക്‌സാസ്: ലോകത്തിലെ തന്നെ വലിയ മയക്കുമരുന്ന് മാഫിയ തലവന്‍ അറസ്റ്റില്‍. മെക്‌സിക്കോയെ വിറപ്പിച്ച സിനലോവ കാര്‍ട്ടല്‍ നേതാവ് ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയയാണ് അമേരിക്കയിലെ ടെക്‌സാസില്‍ പിടിയിലായത്. മെക്‌സിക്കോയിലെ സിനലോവ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനലോവ കാര്‍ട്ടലിന്റെ സഹസ്ഥാപകനും നിലവിലെ മുന്‍നിര നേതാവുമാണ് ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയ. നിലവില്‍ അമേരിക്കയിലെ ജയിലിലുള്ള ജോവാക്വിന്‍ എല്‍ ചാപോ ഗുസ്മാന്‍ എന്നയാള്‍ക്കൊപ്പമാണ് 76കാരനായ ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയ സിനലോവ കാര്‍ട്ടല്‍ രൂപീകരിച്ചത്. വ്യാഴാഴ്ച ഗുസ്മാന്റെ മകനൊപ്പമാണ് അമേരിക്കന്‍ പൊലീസ് ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയയെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി മാസത്തില്‍ ഹെറോയിനേക്കാള്‍ അപകടകാരിയായ മയക്കുമരുന്നായ ഫെന്റാനില്‍ നിര്‍മ്മിച്ച് വിതരണം നടത്താനുള്ള ഗൂഡാലോചന കേസില്‍ അമേരിക്ക ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയയ്‌ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അക്രമകാരിയും ശക്തവുമായ മയക്കുമരുന്ന് കാര്‍ട്ടല്‍ നേതാവ് പിടിയിലായതായാണ് യുഎസ് അറ്റോണി ജനറല്‍ മെറിക് ഗാര്‍ലാന്റ് പ്രസ്താവനയില്‍ വിശദമാക്കിയത്. ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയയ്ക്കും ഗുസ്മാന്‍ ലോപെസിനെതിരെയും നിരവധി കുറ്റങ്ങളാണ് അമേരിക്കയിലുള്ളത്.

അമേരിക്കയിലേക്ക് മാരക മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ കുപ്രസിദ്ധമായ സിനലോവ കാര്‍ട്ടലിന്റെ അവസാന അംഗത്തെ വരെയും കണ്ടെത്തും വരെയും വിശ്രമിക്കില്ലെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. അമേരിക്കയുടെ യുവതലമുറയെ ലഹരിക്ക് അടിമയാക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് ഈ കാര്‍ട്ടലിനുള്ളതെന്നും നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. 18 മുതല്‍ 45 വയസ് പ്രായമുള്ള അമേരിക്കകാരില്‍ ലഹരിമരുന്ന് മൂലമുള്ള അകാലമരണത്തിന് സിനലോവ കാര്‍ട്ടലിന്റെ പങ്ക് വലുതാണെന്നും യുഎസ് അറ്റോണി ജനറല്‍ മെറിക് ഗാര്‍ലാന്റ് വിശദമാക്കുന്നു.

ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയയെ പിടികൂടുന്നതിനുള്ള പ്രതിഫലം അടുത്തിടെ 1255929000 രൂപയായി ലഹരി വിരുദ്ധ വകുപ്പ് വര്‍ധിച്ചിരുന്നു. 2019ല്‍ ഗുസ്മാന്റെ വിചാരണയ്ക്കിടെ ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയ മെക്‌സിക്കന്‍ സര്‍ക്കാരിനെ മൊത്തത്തില്‍ വരുതിയില്‍ നിര്‍ത്തിയതായി അഭിഭാഷകര്‍ ആരോപിച്ചിരുന്നു. വിചാരണ കൂടാത വിലസാനുള്ള അനുവാദമാണ് ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയ മെക്‌സിക്കന്‍ സര്‍ക്കാരിനെ സ്വാധീനിച്ചതെന്നാണ് അഭിഭാഷകര്‍ ആരോപിച്ചത്. ഫെന്റാനില്‍ കടത്തിന് പുറമേ കൊലപാതകം, കള്ളപ്പണമിടപാട്, ആസൂത്രിതമായ അക്രമം, തട്ടിക്കൊണ്ട് പോകല്‍, മയക്കുമരുന്ന് കടത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇസ്മായേല്‍ മരിയോ സാംബദ ഗാര്‍സിയയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ദശാബ്ദങ്ങളായി സര്‍ക്കാര്‍ സംവിധാനങ്ങളെ വലച്ച കാര്‍ട്ടഷ നേതാവിന്റെ അറസ്റ്റ് മെക്‌സിക്കോയെ ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് വിമാന മാര്‍ഗം എത്തിയപ്പോഴാണ് അറസ്റ്റെന്നാണ് പുറത്ത് വരുന്ന വിവരം. മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് ലഹരിമരുന്ന് കാര്‍ട്ടല്‍ നേതാവിനെ കുടുക്കാനായതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top