വീട്ടുമുറ്റത്തെ കിണറ്റില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂർ പട്ടിത്താനത്ത് വീട്ടിലെ ഗൃഹനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

വീട്ടുമുറ്റത്തെ കിണറ്റില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
വീട്ടുമുറ്റത്തെ കിണറ്റില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് വീട്ടിലെ ഗൃഹനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാൽ ആണ് മരിച്ചത്. പുലർച്ചെ പല്ലുതേക്കാൻ മുറ്റത്തേക്ക് പോയ വയോധികനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോഴാണ് വീട്ടുകാർ അന്വേഷിച്ചത്.

ALSO READ: നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള സമീപത്തുള്ള വാടകയ്ക്ക് നൽകിയ വീട്ടിന്റെ മുറ്റത്തെ കിണറ്റിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുടുംബം വിവരം അഗ്നിശമന സേനയെ അറിയിച്ചു. ഇവരെത്തി ഒരുമണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെത്തിച്ചത്. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Top