എസ്എന്‍സി ലാവ്ലിന്‍ കേസ്; ഇന്ന് നടക്കാത്ത വാദം സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചില്‍ നാളെ നടക്കും

ഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് നാളെത്തേക്ക് (വ്യാഴാഴ്ച) വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രിം കോടതി. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി നാളെ പരിഗണനയ്ക്ക് എത്തുക. ഇന്ന് സമയക്കുറവ് കൊണ്ട് സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചിരുന്നില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു.

ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്‌ലിന്‍ കേസ് പരിഗണനയ്ക്കാതിരുന്നത്. അന്തിമ വാദത്തിന്റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചിരുന്നില്ല. ഇന്ന് അന്തിമ വാദം കേള്‍ക്കുമെന്നാണ് കോടതി കഴിഞ്ഞ വാദത്തില്‍ അറിയിച്ചിരുന്നത്. അതുകൊണ്ടാണ് കേസ് നാളത്തേക്ക് സുപ്രീം കോടതി ലിസ്റ്റ് ചെയ്തത്.

Top