ഡെറാഡൂണ്‍: നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്.
ലാൻഡിങ് നടത്തിയ ഹെലികോപ്ടറിൽ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്ദന്തും ഉണ്ടായിരുന്നു. അതേസമയം ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
Also Read: വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ല!
ഇത്തരത്തിൽ ഹെലികോപ്ടറിന് അടിയന്തര ലാൻഡിങ് വേണ്ടി വന്നത് മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ്. എന്നാൽ ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.