മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു

രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും

മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു
മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു

തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയ്യാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ഹെൽപ് ഡെസ്ക് രൂപീകരിച്ചത്.

പൊതുമാപ്പിൽ നാട്ടിൽ പോകുന്ന പ്രവാസികൾക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും എല്ലാ സഹായവും നൽകുന്നുണ്ട്. രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് നൽകുന്നതിനും നടപടികൾ പൂർത്തിയായി.

എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള കൗണ്ടറുകൾ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും അവ്വീർ ഇമിഗ്രേഷൻ സെൻററിലും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തന സമയം. അപേക്ഷ സമർപ്പിച്ചവർക്ക് എമർജൻസി സർട്ടിഫിക്കറ്റ്, അപേക്ഷ സമർപ്പിച്ചതിൻറെ പിറ്റേന്ന് തന്നെ ലഭിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഇത് ലഭിക്കും.

Top