കൊച്ചി: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്താമെന്ന് ഹൈക്കോടതി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം ഓടുന്നതിന് സ്വകാര്യ ബസുകൾക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.
മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ റദ്ദാക്കിയത് കെ.എസ്.ആര്‍.ടി.സിയുടെ നിലപാടിന് തിരിച്ചടിയായിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാതിരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീം നിയമപരമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ബസുകളുടെ പെർമിറ്റ് അധികൃതർ പുതുക്കി നൽകാതിരുന്നത് യാത്രാക്ലേശം വർധിപ്പിച്ചിരുന്നു.