CMDRF

ഹമാരെ ബാരായ്ക്ക് റിലീസ് അനുമതി നല്‍കി ഹൈക്കോടതി, ചിത്രം വെള്ളിയാഴ്ച തീയറ്ററുകളില്‍

ഹമാരെ ബാരായ്ക്ക് റിലീസ് അനുമതി നല്‍കി ഹൈക്കോടതി, ചിത്രം വെള്ളിയാഴ്ച തീയറ്ററുകളില്‍
ഹമാരെ ബാരായ്ക്ക് റിലീസ് അനുമതി നല്‍കി ഹൈക്കോടതി, ചിത്രം വെള്ളിയാഴ്ച തീയറ്ററുകളില്‍

ഇസ്‍ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്‍ലിം സ്ത്രീകളെയും അവഹേളിക്കുന്നെന്ന് കണ്ടെത്തി സുപ്രീം കോടതി സ്റ്റേ ചെയ്ത ബോളിവുഡ് ചിത്രം ഹമാരേ ബാരായ്ക്ക് വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ അനുമതി നല്‍കി ബോംബെ ഹൈക്കോടതി. സിനിമയിലെ ഒരു ഡയലോഗും ഒരു ഖുര്‍ ആന്‍ വാക്യവും നീക്കം ചെയ്യാനാണ് കോടതിയുടെ നിര്‍ദേശം.

ജൂണ്‍ 14നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ റിലീസ് സ്റ്റേ ചെയ്യുകയായിരുന്നു. വിക്രം നാഥ്, സന്ദീപ് മേത്ത എന്നീ ജസ്റ്റിസുമാര്‍ അടങ്ങുന്ന ബെഞ്ചായിരുന്നു അന്ന് ഹരജി പരിഗണിച്ചത്.

ടീസര്‍ ഇത്രയും ഒഫന്‍സീവാണെങ്കില്‍ ആ സിനിമ എന്താകുമെന്നാണ് കോടതി അന്ന് ചോദിച്ചത്. ഹമാരേ ബാരായുടെ റിലീസും സംപ്രേഷണവും മുമ്പ് കര്‍ണാടക സര്‍ക്കാരും തടഞ്ഞിരുന്നു. സിനിമയുടെ റിലീസിനെ ചോദ്യം ചെയ്ത് വിവിധ മുസ്ലിം സംഘടനകള്‍ നല്‍കിയ ഹരജിക്ക് പിന്നാലെയായിരുന്നു റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നത്.

വര്‍ഗീയ സംഘര്‍ഷം തടയാനായിരുന്നു ഒരു അറിയിപ്പ് നല്‍കുന്നത് വരെ ഹമാരേ ബാരാ പ്രദര്‍ശിപ്പിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തിയേറ്ററുകളിലും സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെയും ട്രെയ്‍ലറിന്റെയും റിലീസ് നിര്‍ത്തി വെച്ചിരുന്നു.

ചിത്രത്തിന് കോടതിയിപ്പോള്‍ ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുകയാണ്. ജസ്റ്റിസ് ബി.പി കൊളബാവല്ല, ജസ്റ്റിസ് ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരിവിട്ടത്. കോടതി നിര്‍ദേശിച്ച തിരുത്തലുകള്‍ സിനിമയില്‍ കൊണ്ടുവരാമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചിട്ടുണ്ട്.

Top