CMDRF

ആമയിഴഞ്ചാന്‍ അപകടം; ഇടപെട്ട് ഹൈക്കോടതി

ആമയിഴഞ്ചാന്‍ അപകടം; ഇടപെട്ട് ഹൈക്കോടതി
ആമയിഴഞ്ചാന്‍ അപകടം; ഇടപെട്ട് ഹൈക്കോടതി

ശുചീകരണ തൊളിലാളിയായ ജോയിയുടെ മരണത്തിനിടയാക്കിയ ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിൽ റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. മാലിന്യം കുന്നുകൂടി കിടന്നതിൽ റെയിൽവേയെ ഹൈക്കോടതി വിമർശിച്ചു. റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനു പുറമ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പത്ത് ദിവസത്തിനകം അറിയിക്കണം. ആമയിഴഞ്ചാന്‍ തോട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നൽകാൻ അമികസ് ക്യൂറിക്കും കോടതി നിർദ്ദേശം നൽകി.

കാര്യക്ഷമമായ നടപടിയാണ് ഇനി ആവശ്യം, ആരെയും ഇനി കുറ്റപ്പെടുത്തേണ്ട സമയമല്ല. റെയില്‍വേ ഭൂമിക്കിടയിലൂടെ കടന്നുപോകുന്ന കനാലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് ആരുടെ ചുമതലയാണെന്ന് ഹൈക്കോടതി ചോദിച്ചു. റെയില്‍വേയുടെ ഭൂമിയില്‍ അനുമതിയില്ലാതെ കോര്‍പ്പറേഷന് എന്തെങ്കിലും ചെയ്യാനാകുമോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വര്‍ഷങ്ങളായുള്ള മാലിന്യമാണ് റെയില്‍വേ കനാലില്‍ കെട്ടിക്കിടക്കുന്നത്. മാലിന്യം നീക്കാന്‍ അനുമതി നല്‍കേണ്ടത് റെയില്‍വേയുടെ ചുമതലയാണ്. കെട്ടിക്കിടന്ന പ്ലാസ്റ്റിക് ബോട്ടിലുകളില്‍ അധികവും റെയില്‍ നീറിൻ്റേതാണ്. റെയില്‍വേ ഭൂമിയില്‍ മാലിന്യം കെട്ടിക്കിടപ്പുണ്ട്, ഇത് നീക്കാന്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Top