കൊച്ചി: കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഹിന്ദുക്കളായ കലാകാരന്മാർക്ക് കൂത്ത് അവതരിപ്പിക്കാൻ അനുമതി നൽകിയ തീരുമാനം റദ്ദാക്കി ഹൈക്കോടതി. കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂർ കുടുംബാംഗങ്ങൾക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ക്ഷേത്രാചാരത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശത്തിൽ മാറ്റം വരുത്താൻ ദേവസ്വം കമ്മിറ്റിക്ക് അധികാരമില്ല. അമ്മന്നൂർ പരമേശ്വരൻ ചാക്യാരടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. തീരുമാനത്തിന് തന്ത്രിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വർഷം മുഴുവൻ കൂത്തും കൂടിയാട്ടവും വേണോ എന്നതിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണന്നും വ്യക്തമാക്കി.