തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പദ്ധതിയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി.ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ശ്യാംകുമാര്‍ വി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പറയുന്നത്.
വി ഡി സതീശന് പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ എന്ന് വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു. ലോകായുക്തക്ക് എതിരായ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് പിന്‍വലിക്കേണ്ടി വന്നു.
കരാറിന് പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. 2018 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന വിമര്‍ശനവും പ്രതിപക്ഷ നേതാവിന് നേരെ കോടതിയില്‍ നിന്നുയര്‍ന്നിരുന്നു.