തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം.

തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃശൂര്‍: തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം.

Also Read: ക്രിമിനല്‍ കേസുണ്ടെന്ന കാരണത്താല്‍ സര്‍ക്കാര്‍ ജോലി വിലക്കാനാകില്ല; സുപ്രീംകോടതി

സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറിയിട്ടുമുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദം. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുക.

Top