ഉന്നത ഉദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനംചെയ്തു; ​കൊല്ലപ്പെട്ട വനിതാഡോക്ടറുടെ കുടുംബം

തന്റെ മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച് കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിച്ചെന്നും ഉന്നതപോലീസ് ഉദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനം ചെയ്തെന്നുമാണ് ആരോപണം.

ഉന്നത ഉദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനംചെയ്തു; ​കൊല്ലപ്പെട്ട വനിതാഡോക്ടറുടെ കുടുംബം
ഉന്നത ഉദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനംചെയ്തു; ​കൊല്ലപ്പെട്ട വനിതാഡോക്ടറുടെ കുടുംബം

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരേ ​ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ. തന്റെ മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച് കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിച്ചെന്നും ഉന്നതപോലീസ് ഉദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനം ചെയ്തെന്നുമാണ് ആരോപണം. യുവതിയുടെ പിതാവിനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് വാർത്ത റിപ്പോർട്ടു ചെയ്തത്.

ഈ കേസ് ഒതുക്കാനാണ് തുടക്കം മുതൽ പോലീസ് ശ്രമിച്ചത്. മകളുടെ മൃതദേഹം കൈമാറിയപ്പോൾ ഒരു മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ ഞങ്ങൾക്ക് പണം വാ​ഗ്ദാനം ചെയ്തു. എന്നാൽ ഞങ്ങൾ അത് അപ്പോൾത്തന്നെ നിരസിച്ചു. മകളുടെ മൃതദേഹം കാണാൻ പോലീസ് അനുവദിച്ചിരുന്നില്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോൾ തങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ ഒരുപാട് കാത്തിരിക്കേണ്ടി വന്നു, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറയുന്നു.

Also Read: നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി; 4 മരണം

കൊൽക്കത്തയെ നടുക്കിയ കൊലപാതകം

PROTEST AGAINST MURDER OF YOUNG DOCTOR

ഓ​ഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ യുവ വനിതാ ഡോക്ടറുടെ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത്, അതിക്രൂരമായി കൊലപ്പെടുത്തിയത്. അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കോളേജിലെ സെമിനാർ ഹാളിനുള്ളിൽ കിടന്നിരുന്നത്. അതേസമയം ശരീരമാസകലം മുറിവേറ്റിരുന്നു.

Also Read: മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ല’; ഉത്തരാഖണ്ഡ് സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്.ഇതിനുപിന്നാലെ തൊട്ടടുത്ത ദിവസം തന്നെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. നിലവിൽ കേസ് കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു.

Top