‘ജോ’ എന്ന ചിത്രത്തിലൂടെ ഹിറ്റായ താരങ്ങള്‍ വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു

‘ജോ’ എന്ന ചിത്രത്തിലൂടെ ഹിറ്റായ താരങ്ങള്‍ വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു
‘ജോ’ എന്ന ചിത്രത്തിലൂടെ ഹിറ്റായ താരങ്ങള്‍ വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു

തെന്നിന്ത്യയാകെ ശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് ‘ജോ’. ചിത്രത്തിലെ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചിത്രത്തിന്റെ റീല്‍സുകളും വലിയ രീതിയില്‍ സിനിമയ്ക്ക് ജനശ്രദ്ധ നേടിക്കൊടുത്തു. ഇപ്പോഴിതാ സിനിമയിലൂടെ ഹിറ്റ് താരങ്ങളായ റിയോ രാജും മാളവിക മനോജും അടുത്ത സിനിമയ്ക്കായി വീണ്ടും ഒന്നിക്കുകയാണ് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കലൈയരശന്‍ തങ്കവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

വിവാഹിതനായ പുരുഷന്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെപറ്റി സംസാരിക്കുന്ന ഈ സിനിമ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഡ്രംസ്റ്റിക് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ വര്‍ഷം അവസാനത്തോടെ റിലീസുണ്ടാകുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഛായാഗ്രഹണം മദേശ് മണികണ്ഠനും സംഗീതം സിന്ധു കുമാറും, എഡിറ്റര്‍ വരുണ്‍ കെ ജിയും, ആര്‍ട് വിനോദ് രാജ്കുമാറുമാണ് നിര്‍വഹിക്കുന്നത്. ജോ സിനിമയിലെ ‘ഉരുകി ഉരുകി പോണതെടീ’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ടോക്‌സിക് റിലേഷന്‍ഷിപ്പാണ് ജോയുടെ കഥ. ജോ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയങ്ങളെയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.

Top