CMDRF

അറവുശാലയിൽ നിന്നോടിയ പോത്തിന് പിടിച്ച് ഹോം ഗാർഡ്

അക്രമാസക്തനായ പോത്ത് കയർ കഴുത്തിൽ കുടുങ്ങിയതോടെ പിന്നീട് ചത്തു

അറവുശാലയിൽ നിന്നോടിയ പോത്തിന് പിടിച്ച് ഹോം ഗാർഡ്
അറവുശാലയിൽ നിന്നോടിയ പോത്തിന് പിടിച്ച് ഹോം ഗാർഡ്

കോട്ടയം: അറവുശാലയിൽനിന്ന് വിരണ്ടോടി അക്രമം കാട്ടിയ പോത്തിനെ രണ്ടുകിലോമീറ്റർ അകലെ ഹോം ഗാർഡ് പിടിച്ചുകെട്ടി. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ആപ്പാഞ്ചിറയിലെ അറവുശാലയിൽ നിന്നോടിയ പോത്തിനെ കടുത്തുരുത്തി ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡ് എം.അനീഷാണ് പിന്നീട് പിടിച്ചുകെട്ടിയത്.

ALSO READ: തൃശൂർ പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

പൂഴിക്കോൽ സ്വദേശി വലിയപറമ്പിൽ ബേബിയുടെ ആപ്പാഞ്ചിറയിലെ അറവുശാലയിൽ നിന്നാണ് കെട്ടുപൊട്ടിച്ച പോത്ത് തിരക്കുള്ള റോഡിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഉടമസ്ഥൻ പിന്നാലെയെത്തി മാർക്കറ്റ് ജങ്ഷനിൽ വെച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ ഓടുകയായിരുന്നു. പോലീസ് സ്റ്റേഷൻ റോഡിലെ ഓട്ടോ സ്റ്റാന്റിലെത്തിയ പോത്ത് ഓട്ടോറിക്ഷ ഡ്രൈവർക്കും ബസ് കാത്ത് നിന്ന സ്ത്രീക്കും നേരെ തിരിഞ്ഞു. ഇതിനിടെ ഒരു ബൈക്കും സ്‌കൂട്ടറും തകർക്കുകയും ചെയ്തു. അക്രമാസക്തനായ പോത്ത് കയർ കഴുത്തിൽ കുടുങ്ങിയതോടെ പിന്നീട് ചാവുകയായിരുന്നു. തുടർന്ന് ഉടമസ്ഥൻ പോത്തിനെ കൊണ്ട് പോകുകയും ചെയ്തു.

Top