വീട് തകർന്നുവീണ സംഭവം; 9 പേർ മരിച്ചു, 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

അപകടത്തിൽ ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.

വീട് തകർന്നുവീണ സംഭവം; 9 പേർ മരിച്ചു, 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
വീട് തകർന്നുവീണ സംഭവം; 9 പേർ മരിച്ചു, 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നിലകളുള്ള വീട് തകർന്നു വീണ അപകടത്തിൽ ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. അതേസമയം കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ നാല് പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, പൊലീസ് സംഘങ്ങൾ എന്നിവർ അപകടം നടന്ന സ്ഥലത്തുണ്ട്.

Also Read: ഡോക്ടറുടെ കൊലപാതകം: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

തകർന്നുപോയ ജീവിതങ്ങൾ…

MEERUT BUILDING COLLAPSE

ശനിയാഴ്ച വൈകുന്നേരം 5.15നാണ് മീററ്റിലെ സാകിർ നഗറിൽ അപ്രതീക്ഷിത അപകടം സംഭവിച്ചത്. ഇതേ കെട്ടിടത്തിൽ തന്നെ ഉടമ ഡയറി ഫാം നടത്തിയിരുന്നതായും രണ്ട് ഡസനിലധികം എരുമകൾ കൂടി ഈ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് അനുമാനിക്കുന്നതായി അധികൃതർ പറ‌ഞ്ഞു. അതേസമയം കെട്ടിടത്തിനുള്ളിൽ 15 പേരുണ്ടായിരുന്നതായാണ് വിവരം. ഇവരിൽ 11 പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇതിൽ ഒൻപത് പേരും ഗുരുതരമായ പരിക്കുകളെ തുടർന്ന് മരണപ്പെട്ടു. അവശേഷിക്കുന്ന നാല് പേർക്കായുള്ള തെരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Also Read: അര്‍ജുനായുള്ള തിരച്ചില്‍: ഡ്രജര്‍ ചൊവ്വാഴ്ച പുറപ്പെടും

അപകടത്തിൽ ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവ‍ർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട് എങ്കിലും പ്രദേശത്തെ ഇടുങ്ങിയ വഴികൾ കാരണം ജെ.സി.ബി പോലുള്ള വാഹനങ്ങൾ എത്തിച്ച് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ സാധിക്കാത്തത് വലിയ വെല്ലുവിളിയാണ്.

Top