CMDRF

വീട്ടുജോലിക്കാരൻ മുങ്ങിയത് 15 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളുമായി

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നിതീഷ് കുമാറിനെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 306 പ്രകാരം മോഷണത്തിന് കേസെടുത്തു

വീട്ടുജോലിക്കാരൻ മുങ്ങിയത് 15 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളുമായി
വീട്ടുജോലിക്കാരൻ മുങ്ങിയത് 15 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളുമായി

മുംബൈ: വീട്ടുജോലിക്കാരൻ 15.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി കടന്നുകളഞ്ഞു. മുംബൈയിലെ മലാഡ് ഏരിയയിലാണ് സംഭവം. സ്വർണം, വെള്ളി ആഭരണങ്ങളാണ് മോഷ്ടിച്ചത്. ബിഹാറിലെ മധുബാനി ഫിറോസ്ഗഡ് സ്വദേശി നിതീഷ് കുമാർ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യവസായി മനൻ കമാൽ പോദാറിന്റെ വീട്ടു ജോലിക്കാരനായ നിതീഷ് കുമാർ കഴിഞ്ഞവർഷം ജൂലൈയിലാണ് വീട്ടുജോലിക്കാരനായി എത്തുന്നത്.

ജോലിയിൽ കയറിയ നിതീഷ് കുമാർ ജൂലൈ 30ന് ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. പിന്നീട് വീട്ടുടമസ്ഥൻ അലമാര പരിശോധിപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. തുടർന്ന് മലാഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നിതീഷ് കുമാറിനെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 306 പ്രകാരം മോഷണത്തിന് കേസെടുത്തു.

ആഭരണങ്ങളുമായി മുങ്ങിയ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചുണ്ട്.

Top