മുംബൈ: ഭാര്യയുടെ ആഭരണം സുഹൃത്തിന് പണയംവെയ്ക്കാൻ കൊടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. മലബാർ ഹിൽ സ്വദേശിനിയായ യോഗിത (25) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുമീത് വേദവൻഷി (30) ആണ് പ്രതി. മുംബൈ കംബള ഹിൽ ഹൈസ്കൂളിന് സമീപമുള്ള ശിവാജി നഗറിലാണ് ഇവർ താമസിക്കുന്നത്.
യോഗിതയുടെ ആഭരണങ്ങൾ സുമീത് സുഹൃത്തായ അഭിഷേകിന് പണയം വെക്കാൻ നൽകിയിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടയിൽ രോഷാകുലനായ സുമീത് ഭാര്യയെ മർദിക്കുകയും ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.