CMDRF

തൂണിനും ബസ്സിനും ഇടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും തടവ്

2014 ഫെബ്രുവരിയിൽ പാലക്കാട് ഗവ പോളിടെക്‌നിക്കിലെ അവസാന വർഷ വിദ്യാർത്ഥി വിപിൻ ബാലകൃഷ്ണൻ മരിച്ച കേസിലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആർ അനിതയുടെ വിധി

തൂണിനും ബസ്സിനും ഇടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും തടവ്
തൂണിനും ബസ്സിനും ഇടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും തടവ്

പാലക്കാട്: ബസ് സ്റ്റാൻഡിലെ തൂണിനും ബസ്സിനും ഇടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും തടവും പിഴയും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്. 2014 ഫെബ്രുവരിയിൽ പാലക്കാട് ഗവ പോളിടെക്‌നിക്കിലെ അവസാന വർഷ വിദ്യാർത്ഥി വിപിൻ ബാലകൃഷ്ണൻ മരിച്ച കേസിലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആർ അനിതയുടെ വിധി.

ഡ്രൈവർ മണ്ണാർക്കാട് പള്ളിക്കുന്ന് ചോലക്കൽ മുഹമ്മദാലി, കണ്ടക്ടർ മലപ്പുറം പുഴങ്ങാട്ടിരി പാതിരിമന്ദം കക്കാട്ടിൽ ഹാരിസ് ബാബു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. മുഹമ്മദാലിയെ ആറര മാസം തടവിനും 11000 രൂപ പിഴയ്ക്കും പിഴയൊടുക്കാത്ത പക്ഷം ഒരുമാസം തടവിനും ശിക്ഷിച്ചു. ഫാരിസ് ബാബുവിന് ആറുമാസം തടവ്, 10000 രൂപ പിഴ, പിഴയടയ്ക്കാത്തപക്ഷം 20 ദിവസം തടവിനും ശിക്ഷിച്ചു. പിഴ സംഖ്യയിൽ നിന്ന് 20,000 രൂപ വിദ്യാർത്ഥിയുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകും.

Also read: ബെംഗളൂരു വിമാനത്താവളത്തിൽ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎൽ 58 സി 3986 നാസ് ആൻഡ് കോ ബസിന്റെ പിൻവാതിലൂടെ വിപിൻ കയറുമ്പോൾ കണ്ടക്ടറുടെ നിർദ്ദേശപ്രകാരം ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതിന് തുടർന്നാണ് തൂണിനിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടീവ് വിജി ബിസി ഹാജരായി. നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായ കെഎം ബിജു, ആർ ഹരിപ്രസാദ് എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Top