CMDRF

യുവതിയെ കത്തിച്ച്‌കൊന്ന സംഭവം; കൊലപാതകം വിഷുവിന് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ

യുവതിയെ കത്തിച്ച്‌കൊന്ന സംഭവം; കൊലപാതകം വിഷുവിന് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ
യുവതിയെ കത്തിച്ച്‌കൊന്ന സംഭവം; കൊലപാതകം വിഷുവിന് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ

പട്ടാമ്പി: വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് പ്രവിയയെ ആക്രമിച്ചത്. യുവതിയെ കത്തികൊണ്ട് കുത്തി കത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍. വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കി. പ്രവിയ പ്രതിശ്രുതവരനെ വിഷുദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകം. ഇരുവരുടേയും ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു.

സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം. വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

Top