കാറിനുള്ളിൽ സ്വിമിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസും പിഴയും

കാറിനുള്ളിൽ സ്വിമിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസും പിഴയും
കാറിനുള്ളിൽ സ്വിമിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസും പിഴയും

കാറിനുള്ളിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണൻ എന്നിവരെ പ്രതി ചേർത്താണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.

Top